Karassery

മലയോര മേഖലയിൽ കനത്ത മഴയും കാറ്റും; വൈദ്യുതി ലൈനിനുമുകളിൽ മരം കടപുഴകി വീണു

കാരശ്ശേരി: കനത്ത കാറ്റിനെത്തുടർന്ന് ഹൈടെൻഷൻ വൈദ്യുതി ലൈനിന് മുകളിൽ മരം കടപുഴകി വീണു. മരം വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം തേക്കുംകുറ്റി – തോട്ടക്കാട് – തോട്ടുമുക്കം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. തോട്ടക്കാട് സണ്ണിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൈലാത്ത് സിബിച്ചന്റെ പറമ്പിലെ വലിയതേക്കുമരം വീണത്.

വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേന കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സേനാംഗങ്ങളായ പയസ് അഗസ്റ്റിൻ, ടി സന്തോഷ്‌ കുമാർ, എം ഷൈബിൻ, കെ രജീഷ്, വി.എം മിഥുൻ, കെ അഭിനേഷ്, കെ.എ ഷിംജു, ചാക്കോ ജോസഫ്, സി രാധാകൃഷ്ണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button