Kodanchery

മലയോര മേഖലയിൽ മഴ അതിശക്തം; ജാഗ്രതാ നിർദേശം

കോടഞ്ചേരി: മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പുഴകളിൽ പരിസരവാസികളും വിനോദസഞ്ചാരികളും ഇറങ്ങരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകി. തുഷാരഗിരിയിലെ രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങളിലേക്ക് ഉള്ള പ്രവേശനവും വനംവകുപ്പും നിയന്ത്രിച്ചിട്ടുണ്ട്.

കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവഃ യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട വെണ്ടേക്കുംപൊയിൽ എസ്.ടി കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 75ഓളം പേർ ക്യാമ്പിലുണ്ട്.

Related Articles

Leave a Reply

Back to top button