Koodaranji
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ അനുസ്മരണം നടത്തി

കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കരണം, ബഷീർ കൃതികളുടെ അവലോകനം, ബഷീർ ജീവിതവും സാഹിത്യവും എന്ന വിഷയിൽ ക്വിസ് മത്സരം എന്നിവ നടന്നു.
പി.ടി.എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ.കുര്യൻ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രാജു കെ.എം, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.