Thiruvambady
തിരുവമ്പാടി അൽഫോൻസാ കോളേജിൽ സ്ത്രീ സ്വയംസുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസാ കോളേജിൽ കോളേജ് വിമൻസ് ഡെവലപ്‌മെന്റ് സെൽ, തിരുവമ്പാടി ജനമൈത്രി പോലീസിന്റെയും കോഴിക്കോട് റൂറൽ ജില്ലാ ഡിഫൻസ് ടീമിന്റെയും സംഹകരണത്തോടെ സ്ത്രീ സ്വയം സുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.വി ഷീജ, കെ.ജി ജീജ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എ.എസ്.ഐ എ.ടി സിന്ധു, സീനിയർ സി.പി.ഒ ജിഷാദ് ഹസ്സൻ, കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി ചാക്കോ, അനുമോൾ ജോസ്, ലിനറ്റ് തങ്കച്ചൻ, സ്നേഹ മാത്യു, ഫാ.ഷെനീഷ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.