Kodiyathur

പത്മശ്രീ അലി മണിക്ഫാന് കൊടിയത്തൂർ കെ.വി.വി.ഇ.എസ് യൂണിറ്റ് ആദരവ് നൽകി

കൊടിയത്തൂർ: പത്മശ്രീ പുരസ്കാര ജേതാവായ അലി മണിക്ഫാനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്ഫാനെ പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത്.

ചടങ്ങിൽ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഫൈസൽ പി.പി, യൂണിറ്റ് വൈസ് പ്രസിഡന്റ് സി.പി മുഹമ്മദ്, കുട്ടിഹസ്സൻ എന്നിവർ പങ്കെടുത്തു. 2021ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് അലി മണിക്ഫാൻ.

Related Articles

Leave a Reply

Back to top button