Mukkam
അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ മരം
മുക്കം: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ കരിയാകുളങ്ങരയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ മരം. മരത്തിന്റെ അടിഭാഗം ദ്രവിച്ച് വലിയ ദ്വാരം രൂപപ്പെട്ട് ഏതുനിമിഷവും വീഴാറായ അവസ്ഥയിലാണുള്ളത്. വിദ്യാർഥികൾ ഉൾപ്പെടെ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പുകേന്ദ്രത്തിനും കടകൾക്കും തൊട്ടടുത്തായാണ് ഉണങ്ങിയ മരമുള്ളത്.
മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ നാട്ടുകാർ വലിയ ഭീതിയിലാണ്. അപകട സാധ്യത മുന്നിൽക്കണ്ട് മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തിരക്കേറിയ സമയത്ത് മരം മുറിഞ്ഞുവീണാൽ വലിയ അപകടങ്ങൾക്ക് കാരണമാവുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്.