Thiruvambady

തിരുവമ്പാടി അൽഫോൻസ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി

തിരുവമ്പാടി: അൽഫോൻസ കോളജ് കോമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനിഷ് അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കോമേഴ്സ് വിഭാഗം മേധാവി സാനി തോമസ്, സെബാസ്റ്റ്യൻ ചെറിയാൻ, കെ ധന്യ, സി.ബി അർഷിൻ, ലിനറ്റ് തങ്കച്ചൻ, ആൽബിന തോമസ് തുങ്ങിയവർ സംസാരിച്ചു. കോളേജിലെ ഓഫീസ് പ്രവർത്തനത്തിനും കാന്റീൻ പ്രവർത്തനത്തിനും വേണ്ടി സേവനം ചെയ്യുന്ന എ.ജെ മാത്യു, എം ആൻറണി, ജോണറ്റ് ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബിസിനസ് ക്വിസ്, മാർക്കറ്റിങ് ഗെയിം എന്നീ മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു.

Related Articles

Leave a Reply

Back to top button