Thiruvambady
തിരുവമ്പാടിയിൽ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 വർഷത്തെ ടിഷ്യു കൾച്ചർ വാഴത്തൈകളുടേയും കമുകിൻ തൈകളുടേയും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലിസി അബ്രഹാം, വാർഡ് മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.