Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണച്ചന്ത ആരംഭിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത തിരുവമ്പാടി ടൗണിൽ ആരംഭിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളുടെ പഴം, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഓണം വിപണിയിൽ ലഭ്യമാണ്. ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഓണച്ചന്ത ഉണ്ടായിരിക്കുന്നതാണ്.

സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഓണം വിപണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, റംല ചോലക്കൽ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ഷിബിൻ, ലിസി സണ്ണി, ഷൈനി ബെന്നി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് റീന, സി.ഡി.എസ് അംഗങ്ങളായ നീന സാജു, ഷീജ സണ്ണി, ജാൻസി റോയ്, മേഴ്‌സി ടോം, പി.ആർ അജിത, ഡെയ്സി സണ്ണി, സ്മിതാ ബാബു, ശാലിനി പ്രദീപ്, ശുഭ, റീന ടോമി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button