Kodiyathur

സൗഹൃദം കൊടിയത്തൂർ ഓണം സൗഹാർദ്ദ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു

കൊടിയത്തൂർ: സൗഹൃദം കൊടിയത്തൂർ ഓണം സൗഹാർദ്ദ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. സംഗമം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സൗഹൃദം കൊടിയത്തൂർ വർക്കിംഗ് ചെയർമാൻ കെ.പി.യു അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ മഹല്ല് ഖാദി എം.എ അബ്ദുസലാം മാസ്റ്റർ, ഗൗതമൻ പത്തനാപുരം എന്നിവർ പ്രഭാഷണം നടത്തി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വി ഷംലൂലത്ത്, വാർഡ് മെമ്പർമാരായ ബാബു പെലുക്കുന്നത്ത്, മറിയം കുട്ടിഹസ്സൻ, ആയിശ ചേലപ്പുറത്ത്, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ജി സീനത്ത്, സൗഹൃദം കൊടിയത്തൂർ ജനറൽ കൺവീനർ കെ.സി അൻവർ, കൺവീനർ മാധവൻ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button