Kodiyathur

മാലിന്യ മുക്ത കൊടിയത്തൂർ; ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ട് വ്യാപാരികൾ

കൊടിയത്തൂർ: കോഴി മാലിന്യമുക്ത കൊടിയത്തൂർ സാധ്യമാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ചിക്കൻ സ്റ്റാൾ വ്യാപാരികളും ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ടു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിരവധി തവണ വ്യാപാരികളുമായി നടന്ന ചർച്ചകളെ തുടർന്നാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ ഭാഗമായി ആദം പടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ചിക്കൻ വ്യാപാരി ഷാജഹാന് ബോക്സ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, ഫ്രഷ് കട്ട് പ്രതിനിധി ഇ യൂജിൻ ജോൺസൻ, ചിക്കൻ വ്യാപാരി ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. മുഴുവൻ വ്യാപാരികളും കോഴി മാലിന്യം നൽകുന്നതിന് വേണ്ടി ഫ്രഷ് കട്ടുമായി എഗ്രിമെൻറ് വയ്ക്കണമെന്നും പഞ്ചായത്തിലെ മുഴുവൻ വ്യാപാരികളും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button