Thiruvambady

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. തൊമരക്കാട്ടിൽ അനുരാഗ് ഓഡിറ്റോറിയത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പൂക്കള മത്സരം, മാവേലിയെഴുന്നള്ളത്ത്,വിവിധ കലാകായിക മത്സരങ്ങൾ, വടംവലി
തുടങ്ങിയവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.

ആഘോഷ സമാപന സമ്മാനദാന ചടങ്ങിൽ യൂത്ത് വിംങ്ങ് യൂണിറ്റ് പ്രസിഡൻ്റ് ഗിരീഷ് വി അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജിജി കെ തോമസ് സമ്മാനദാനം നിർവഹിച്ചു. സി.ബി അനൂപ്, ആൽബിൻ തോമസ്, ഗഫൂർ സിൻഗാർ തുടങ്ങിയവർ സംസാരിച്ചു. സണ്ണി തോമസ്, ഫൈസൽ, നദീർ, എബ്രഹാം ജോൺ, തോമസ് സെബാസ്ററ്യൻ, ടി.ആർ.സി റഷീദ്, ബേബി വർഗീസ്, സാഗര രവി, ജാൻസി, വിജയമ്മ, മീനു ആൽബിൻ, ശംസുദ്ദീൻ, ഷമീർ, നിഷാദലി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button