Pullurampara
പുല്ലുരാംപാറ പള്ളിപ്പടിയിൽ വീണ്ടും കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പുല്ലുരാംപാറ: പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ ഇന്ന് വെളുപ്പിന് വെടിവെച്ച് കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസിൻ്റെ നിർദ്ദേശപ്രകാശം കാട്ടുപന്നിയുടെ ജഡം നിയമാനുസൃതം മറവു ചെയ്തു. കാട്ടുപന്നി ശല്യത്തിനെതിരേ കർഷക കോൺഗ്രസ് നേതാക്കൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.