കാരശ്ശേരി ഗ്രാമപഞ്ചായത്ത് ടി.ടി ഇത്താലുട്ടിയുടെ ചിത്രം അനാഛാദനം ചെയ്തു

കാരശ്ശേരി: മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കോൺഗ്രസ് നേതാവ് ടി.ടി ഇത്താലുട്ടിയുടെ ചിത്രം ഗ്രാമപഞ്ചായത്ത് ഹാളിൽ അനാച്ഛാദനം ചെയ്തു. 2 തവണ ഗ്രാമപഞ്ചായത്തിലും 1 തവണ ബ്ലോക്ക് പഞ്ചായത്തിലും ജനപ്രതിനിധിയായി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് ടി.ടി ഇത്താലുട്ടി.
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ബ്ലോക്ക് മെമ്പർ എം.എ സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഹിന ടീച്ചർ, കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് സെക്രട്ടറി നാരയണൻകുട്ടി, എം.ടി അഷ്റഫ്, യൂനുസ് മാസ്റ്റർ, സമാൻ ചാലൂളി, സലാം തേക്കുംക്കുറ്റി, റീന പ്രകാശ്, കെ കോയ, സാദിഖ് കുറ്റിപ്പറബ്, കൃഷ്ണദാസ്, മജീദ് വെള്ളലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.