Kodanchery
മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി കോടഞ്ചേരി ടൗൺ റോഡ്

കോടഞ്ചേരി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ കോടഞ്ചേരി ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് 100 മീറ്ററോളം റോഡ് ഉയർത്തി ടാറിങ് പൂർത്തിയാക്കാതെ ഒഴിവാക്കിയിട്ടതിനാൽ വെള്ളക്കെട്ട് രൂക്ഷം. ചെറിയ മഴയിൽ പോലും വെള്ളം കെട്ടി സമീപത്തെ ആരാധനാലയത്തിലേക്കും സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾക്കും കാൽനട യാത്ര ദുഷ്കരമാവുകയാണ്.
വാഹനം പോകുമ്പോൾ കടകളിലേക്ക് വെള്ളം കയറുന്നുതും ആളുകളുടെ ദേഹത്ത് വീഴുന്നത് പതിവാണ് ഇവിടെ. ഒരു വശത്തെ ഡ്രൈനേജ് ഉയർത്തി നിർമ്മിക്കുകയും റോഡ് ഉയർത്തി നിർമ്മിക്കാതെ ഡ്രൈനേജിലേക്ക് വെള്ളം ഒഴുകാനുള്ള ക്രെമീകരണം ചെയ്യാത്തതുമാണ് വർഷങ്ങൾ ആയി ഈ വെള്ളക്കെട്ട് ഇവിടെ ഉണ്ടാകുന്നത്. അധികൃതർ എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.