Kodiyathur

കൈരളി നാസർ കൂട്ടായ്മ താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ നടത്തി

കൊടിയത്തൂർ: കൈരളി നാസർ കൂട്ടായ്മയുടെ കോഴിക്കോട് താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ കൊടിയത്തൂർ സി.എച്ച് സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്നു. ഇ.എ നാസർ അധ്യക്ഷത വഹിച്ച പരിപാടി കെ.എൻ.കെ സംസ്ഥാന സമിതി അംഗവും റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടറുമായ എം നാസർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് എളേടത്ത് നാസർ, ജനറൽ സെക്രട്ടറി കൊളത്തൂർ നാസർ, ട്രഷറർ നാസർ ഈങ്ങാപ്പുഴ, താലൂക്ക് പ്രസിഡൻ്റ് എം.വി നാസർ, സംസ്ഥാന സമിതി അംഗം പുള്ളാട്ട് നാസർ, ചാലക്കൽ നാസർ ചേന്ദമംഗല്ലൂർ, കണ്ണാട്ടിൽ നാസർ മാസ്റ്റർ, മുള്ളമട നാസർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button