KodancheryPuthuppady
ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ ഗതാഗതം നിരോധിച്ചു

ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ കി.മീ 2/970 മുതൽ 3/150 വരെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകർന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായും
ഈങ്ങാപ്പുഴയിൽ നിന്നും കണ്ണോത്ത് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കൈതപ്പൊയിൽ വഴിയും തിരിച്ചും പോകേണ്ടതാണന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.