Koodaranji
കുടരഞ്ഞി സ്വയം സഹായ സംഘം ആദരവ് നൽകി

കൂടരഞ്ഞി: കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടായി ചുമതലയേറ്റ ജിനേഷ് തെക്കനാട്ടിനെ കൂടരഞ്ഞി സ്വയം സഹായ സംഘം ആദരിച്ചു. സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് റോയ് ഇടശ്ശേരിയിൽ മൊമെന്റോ നൽകി.
പരിപാടിയിൽ റോയ് ആക്കേൽ, സന്തോഷ് കിഴക്കേക്കര, ജോയി കിഴക്കേമുറി, സോജൻ ചേക്കാക്കുഴി, ജോയി കിഴക്കേക്കര, രാജൻ കെ, മുകേഷ് കെ വി തുടങ്ങിയവർ സംസാരിച്ചു