ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക നാളിതുവരെ ക്യഷ് രൂപത്തിൽ മാത്രമാണ് സ്വീകരിച്ചിരുന്നത്.
ഇനി മുതൽ BHIM,ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വിവിധ പേയ്മെൻറ് ആപ്പുകളുടെ സഹായത്തോടുകൂടി വേഗത്തിൽ പണം ഇടപാടുകൾ നടത്തുവാനുള്ള സൗകര്യം ആരംഭിച്ചു. അതോടൊപ്പം ഫ്രണ്ട് ഓഫീസിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടോക്കൺ വെൻഡിങ് മെഷീനും സ്ഥാപിച്ചു. സ്മാർട്ട് കോടഞ്ചേരി പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ പെയ്മെന്റിന്റെയും ടോക്കൺ വെൻഡിങ് മെഷീന്റെയും ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ജോർജുകുട്ടി വിളക്കുന്നേൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസിലി മാത്യു, വനജ വിജയൻ, സിസിലി ജേക്കബ്, സൂസൻ വർഗീസ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തിങ്കൽ, ചാൾസ് തയ്യിൽ, ഷാജി മുട്ടത്ത്, റോസമ്മ വായ്ക്കാട്ട്, ബിന്ദു ജോർജ്, ഷജു ടി പി തേന്മല, റീന സാബു, ജമീല അസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത്, ജെ. എസ് ബ്രിജേഷ് കുമാർ, അക്കൗണ്ട് ബിന്ദു, ക്ലർക്ക് ജ്യോതി, എസ് ഐ ബി മാനേജർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.