പുതുപ്പാടിയിൽ സി.പി.എമ്മും ബി.ജെ.പിയും പ്രതിഷേധ പ്രകടനം നടത്തി

പുതുപ്പാടി: കള്ളുഷാപ്പിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിന്റെയും വീടുകയറിയുള്ള അതിക്രമത്തിന്റെയും പശ്ചാത്തലത്തിൽ ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ശശി മാളികവീടിന്റെ വീടിനുനേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി അടിവാരത്ത് പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഷാൻ, ഷാബു, മനോജ്, കുമാരൻ, രാജൻ കളക്കുന്ന്, കെ അംബുലാജ്, എൻ.എം ഷിനോ തുടങ്ങിയവർ നതൃത്വം നൽകി.
സംഘർഷത്തിനിടെ സി.പി.എം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ ഷൈജലിനെയും ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ഷാമിൽ കൊടിയിലിനെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം അടിവാരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാകമ്മിറ്റിയംഗം ആർ.പി ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഇ ജലീൽ, കെ.ഇ വർഗീസ്, പി.ആർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു.