Kodiyathur

നീർനായ ആക്രമണം; ഒക്ടോബർ രണ്ടിന് ഇരകളുടെ സംഗമം

കൊടിയത്തൂർ: ഇരുവഞ്ഞിപ്പുഴയിൽ 4 വർഷത്തോളമായി നീർനായകളുടെ ആക്രമണം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ പരിഹാരം തേടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ‘എന്റെ സ്വന്തം ഇരുവഞ്ഞി’ കൂട്ടായ്മ ഒക്ടോബർ 2ന് വൈകുന്നേരം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ തെയ്യത്തുംകടവിൽ നീർനായകളുടെ ആക്രമണത്തിനിരയായവരുടെ സംഗമം നടത്തും. മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തുകളിലുമുള്ള ഇത്രയും കാലത്തിനിടയിൽ കടിയേറ്റവരും അവരുടെ ബന്ധുക്കളും പരിപാടിയിൽ പങ്കെടുക്കും.

കൂടാതെ ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും മറ്റു ജനപ്രതിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. പ്രശ്നപരിഹാരം സംബന്ധിച്ച് കൂട്ടായ ചർച്ചയും ആക്‌ഷൻ പ്ലാൻ തയ്യാറാക്കലും സംഗമത്തിൽ നടക്കും. കുളിക്കടവുകളിൽ ഇരുമ്പുവല സ്ഥാപിച്ച് നിർഭയമായി ജനങ്ങൾക്ക് പുഴയിലിറങ്ങി കുളിക്കുവാനും മറ്റു സൗകര്യമുണ്ടാക്കുന്നതുൾപ്പെടെ നടപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Back to top button