കത്തോലിക്ക യുവജന കലോത്സവത്തിന് പ്രൗഢഗംഭീരമായ സമാപനം
കോടഞ്ചേരി : കെ.സി.വൈ.എം – എസ്.എം വൈ.എം താമരശ്ശേരി രൂപത കലോത്സവം ‘യുവ 2023’ കോടഞ്ചേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ കോംപ്ലക്സിൽ വച്ച് നടത്തി. നാടക ആചാര്യനും സിനിമ അഭിനേതാവുമായ ടി. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
രൂപതാ പ്രസിഡണ്ട് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ, കോടഞ്ചേരി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, രൂപത ജന. സെക്രട്ടറി ജെസ്റ്റിൻ സൈമൺ,മേഖല ഡയറക്ടർ ഫാ. ജോസുകുട്ടി അന്തിനാട്, കോടഞ്ചേരി യൂണിറ്റ് ഡയറക്ടർ ഫാ. ആൽബിൻ ജോസഫ്, രൂപത ആനിമേറ്റർ സി. റോസീൻ SABS,മേഖല പ്രസിഡന്റ് ജിതിൻ രാജൻ, യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി അമ്പാട്ട്, യുവ പ്രോഗ്രാം കോഡിനേറ്റർ അലീന മാത്യു, പ്രോഗ്രാം സ്പോണാസർ ആർട്ടിക്കൽ അക്കാദമി മാനേജിംഗ് ഡയറക്ടർ അലക്സ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വിവേചനത്തിന്റെ രാഷ്ട്രീയത്തിനോടുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി വർണ്ണം, വംശം, ദേശം, ഭാഷ, കുലം എന്നീ 5 വേദികളിൽ ആയി 26 മത്സര ഇനങ്ങളിലായി 700 ഓളം യുവതീ – യുവാക്കൾ കലാവേദികളിൽ മത്സരിച്ചു. സമാപന സമ്മേളനം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി സമ്മാനദാനം നിർവഹിച്ചു. തിരുവമ്പാടി മേഖല ഒന്നാം സ്ഥാനവും മരുതോങ്കര, കൂരാച്ചുണ്ട് മേഖലകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.