വലിയകൊല്ലിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി

കോടഞ്ചേരി: വയനാട് എം.പി രാഹുൽ ഗാന്ധി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ശാന്തിനഗർ കോടഞ്ചേരി പുലിക്കയം തോട്ടുമുഴി പുല്ലൂരാംപാറ പള്ളിപ്പടി റോഡ് തിരുവമ്പാടി എം.എൽ.എ ഒരു ആലോചനയും ഇല്ലാതെ റോഡിന്റെ പല ഭാഗങ്ങളും വിട്ടുകളഞ്ഞതിലും പദ്ധതി പ്രഖ്യാപിച്ചത് മുതൽ രാഹുൽ ഗാന്ധിക്കെതിരെയും ത്രിതല പഞ്ചായത്ത് ജനപ്രതികൾക്കെതിരെയും റോഡിന്റെ അലൈൻമെൻ്റിന് എതിരെയും നടത്തുന്ന കുപ്രചരണങ്ങളിൽ പ്രതിഷേധിച്ച് വലിയകൊല്ലി അങ്ങാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും രാഹുൽ ഗാന്ധി എം.പിയും ത്രിതല പഞ്ചായത്ത് മെമ്പർമാരും പ്രദേശത്തിന്റെ വികസനത്തിനു വേണ്ടിയാണ് പദ്ധതി കൊണ്ടുവന്നതെന്നും ഇതിന്റെ പേരിൽ വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു.