Mukkam
മുസ്‌ലിം ലീഗ് വയനാട് പാർലമെന്റ് കൺവെൻഷൻ സംഘടിപ്പിച്ചു
മുക്കം: വയനാട് പാർലമെന്റ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി മമ്മുട്ടി, ജില്ലാ പ്രസിഡൻറ്‌് എം.എ റസാഖ്, വയനാട് ജില്ലാ പ്രസിഡൻറ്് കെ.കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ്, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മയിൽ മൂത്തേടം, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷ്റഫലി, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, വി.കെ ഹുസൈൻ കുട്ടി, കുഞ്ഞാപ്പു ഹാജി, കെ.ടി അഷ്റഫ്, റസാഖ് കല്പറ്റ, എൻ.കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു.