പോലിസ് സ്റ്റേഷനിൽ നിന്നും ജെ.സി.ബി കടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിലെ വീഴ്ച; എസ്.ഐക്ക് സസ്പെഷൻ

മുക്കം: പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ പരിസരത്തുനിന്നും കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ടുവെച്ച സംഭവത്തിൽ മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ നൗഷാദിന് സസ്പെൻഷൻ. ബൈക്കിന് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിലാണ് ഫിറ്റ്നനസ് ഇല്ലാത്ത ജെ.സി.ബി പിടികൂടി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നുമാണ് വാഹനം കടത്തിക്കൊണ്ട് പോയത്. ഇതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്. സി.സി.ടീ.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കടത്തിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പ്രതികളെ പിടികൂടാൻ വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് മുക്കം പ്രിൻസിപ്പൾ എസ്.ഐ
നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെപെൻ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 19ന് സുധീഷ് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ ലൈറ്റോ ഉണ്ടായിരുന്നില്ല. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം. എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി. ജെ.സി.ബി ഉടമയുടെ മകൻ മാര്ട്ടിൻ മാതാളിക്കുന്നേല്, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയില്‍, മുക്കം കല്ലുരുട്ടി തറമുട്ടത്ത് റജീഷ് മാത്യു, തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാര്‍, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയില്‍ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.







