Kodanchery
കളപ്പുറം കുരിശുപള്ളി തിരുനാളിന് കൊടിയേറി

കോടഞ്ചേരി: വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരിസ് പള്ളി വികാരി ഫാ.അഗസ്റ്റിൻ ആലുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
ഒൿടോബർ 28 വരെ എല്ലാ ദിവസവും വൈകിട്ട് 4.30ന് ജപമാല, തുടർന്ന് ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുമെന്ന് തിരുനാൾ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.