Thiruvambady
തിരുവമ്പാടിയിൽ ലോക ഓസ്റ്റിയോ പൊറോസിസ് ദിനാചരണം നടത്തി
തിരുവമ്പാടി: ജീവതാളം പദ്ധതിയുടെ ഭാഗമായി ലോക ഓസ്റ്റിയോ പൊറോസിസ് ദിനത്തിൽ ‘ജീവിതത്തിലുടനീളം മികച്ച അസ്ഥികൾ നിർമ്മിക്കാം’ എന്ന വിഷയത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സും വ്യായാമ പരിശീലനവും നടത്തി.
ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, മുഹമ്മദ് മുസ്തഫ ഖാൻ, അഞ്ജന, സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഫിസിക്കൽ ട്രെയിനർ അർജുൻ നരേന്ദ്രൻ കുട്ടികൾക്ക് വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുക്കുകയും വ്യയാമം പരിശീലിപ്പിക്കുകയും ചെയ്തു.