Koodaranji
എൻ.എ.പി.എം പ്രതിനിധിസംഘം കൂടരഞ്ഞിയിലും കക്കാടംപൊയിലിലും സന്ദർശനം നടത്തി

കൂടരഞ്ഞി: വന്യമൃഗ ശല്യത്തെ തുടർന്ന് കേരളത്തിലെ കർഷകരും ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പഠിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും മേധാ പട്കർ നേതൃത്വം നൽകുന്ന ജനകീയ പ്രസ്ഥാനത്തിന്റെ കേരളഘടകം പ്രതിനിധി സംഘം (എൻ.എ.പി.എം) കൂടരഞ്ഞിയിലും കക്കാടംപൊയിലിലും സന്ദർശനം നടത്തി. വനാതിർത്തികളിൽ സൗരോർജവേലികൾ ഉടൻ സ്ഥാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
മലയോര ജനതയുടെ അതിജീവന പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംഘം അറിയിച്ചു. കർഷകരുമായി നടത്തിയ സിറ്റിങ്ങിൽ സണ്ണി പൈകട, വിജയരാഘവൻ ചേലിയ, മുസ്തഫ ഒലീവ്, അനീഷ് മംഗലത്തിൽ, മനു പൈമ്പിള്ളിൽ, ജെയ്സൺ വാഴയിൽ, ഷാജു കൊല്ലിച്ചിറ, സന്തോഷ് പൊന്തേയ്ക്കൽ, അബ്രഹാം തേനരുവി, ജോർജ് പുതിയേടത്ത്, മാത്യു വരിയാനി, ജോസ് മുളളനാനിയ്ക്കൽ, സുധാകരൻ കക്കാടംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.







