Thiruvambady

സി.ആർ.ഐ.എഫ് പ്രവൃത്തി; തിരുവമ്പാടി മണ്ഡലത്തിലെ നിർദേശങ്ങൾ സമർപ്പിച്ചു

തിരുവമ്പാടി: സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിക്കുന്നതിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 3 പ്രവൃത്തികളുടെ പ്രൊപ്പോസൽ സമർപ്പിച്ചു. നിർദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിൻചുവട്-പത്തനാപുരം റോഡ് 14 കി.മി (25 കോടി രൂപ), നാലാംവളവ്-അടിവാരം-നൂറാംതോട് റോഡ് 10.1 കി.മി (22 കോടി), ഇരുതുള്ളിപ്പുഴക്ക് കുറുകെ ഈരൂട് കടവിൽ പാലം നിർമ്മാണം (10 കോടി) എന്നിങ്ങനെയാണ് നിർദേശങ്ങൾ സമർപ്പിച്ചത്.

Related Articles

Leave a Reply

Back to top button