Kodanchery
കോടഞ്ചേരിയിൽ കോൺഗ്രസ് നേതൃസംഗമം നടത്തി
കോടഞ്ചേരി: മണ്ഡലം കോൺഗ്രസ് നേതൃസംഗമവും അധ്യക്ഷപദവി കൈമാറലും ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റായി വിൻസെന്റ് വടക്കേമുറി ചുമതലയേറ്റു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പൈകാട്ടിൽ, അന്നമ്മ മാത്യു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജോബി ഇലന്തൂർ, കെ ഗിരീഷ് കുമാർ, സിറാജുദ്ദീൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാപഞ്ചായത്തംഗങ്ങളായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, വി.ഡി ജോസഫ്, ടോമി കൊന്നക്കൽ, കെ.എം പൗലോസ് തുടങ്ങിയവർ സംസാരിച്ചു.