Kodiyathur
ജില്ലാ പ്രവൃത്തി പരിചയമേള; പി.ടി.എമ്മിലെ 7 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക്
കൊടിയത്തൂർ: കൊയിലാണ്ടിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര മേളയിലെ പ്രവൃത്തി പരിചയ മേളയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളുള്ള വിദ്യാലയമെന്ന നേട്ടം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിന്.
വുഡ് വർക്കിൽ ആദർശ്, ഇലക്ട്രികൽ വയറിംഗിൽ എ.പി മിൻഹാൽ, ഇലക്ട്രിക്സിൽ പി.പി ഷാനിദ്, ത്രഡ് പാറ്റേണിൽ കെ മുഹമ്മദ് അയാൻ, അഗർബത്തി നിർമ്മാണത്തിൽ ഹിന സത്താർ, കയർ ഡോർ മാറ്റ് നിർമ്മാണത്തിൽ മുഹമ്മദ് നിഹാൽ, ചോക്ക് നിർമ്മാണം ഗായത്രി സതീഷ് എന്നിവരാണ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.