Kodiyathur
ലൈഫ് ഭവന പദ്ധതി; വീടുകളുടെ താക്കോൽദാനം ഇന്ന് തോട്ടുമുക്കത്ത്
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് ഉച്ചക്ക് 3 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ വെച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിക്കും.
ബാബു പൊലുക്കുന്നത്ത്, സുഫിയാൻ ചെറുവാടി, കരീം പഴങ്കൽ, ശിഹാബ് മാട്ടുമുറി, സിജി കുറ്റിക്കൊമ്പിൽ എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 108 വീടുകൾക്കാണ് ഈ വർഷം ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ വീട് വെച്ച് നൽകുന്നത്. ഒന്നാംഘട്ട വീട് വെച്ച് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന പ്രവർത്തനമാണ് ഇന്ന് നടക്കാൻ പോകുന്നത്.