Mukkam
വാർത്ത വായന മത്സരം സംഘടിപ്പിച്ചു

മുക്കം: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സി ടി വി മുക്കവും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി വാർത്താ വായനാമത്സരം നടത്തി. ഡോൺ ബോസ്കോ കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ വിജയൻ കെ വി പരിപാടി ഉദ്ഘാടനം ചെയ്യ്തു. കേരളവിഷൻ ഡയറക്ടർ ബോർഡ് മെമ്പറും സി ടിവി മാനേജിംഗ് ഡയറക്ടറു മായ എ സി നിസാർ ബാബു അധ്യക്ഷനായി.
മിസ്സ് ഗ്രീഷ്മ പി (അസിസ്റ്റൻറ് പ്രൊഫസർ ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ്), കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോമി പാറേക്കാട്ടിൽ ഐക്യുഎസി കോഡിനേറ്റർ ഷൈമ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിനുശേഷം വിജയികൾ ഫസ്റ്റ് പ്രൈസ് വിഷ്ണുപ്രിയ (എം കെ എച്ച് എം എം എച്ച്എസ്എസ് മണാശ്ശേരി മുക്കം ), സെക്കൻഡ് പ്രൈസ് ബരീറ ഫിഫ (ഹോളി ഫാമിലി എച്ച്എസ്എസ് വേനപ്പാറ), തേർഡ് പ്രൈസ് കാറ്ററിങ് പീറ്റർ (മുക്കം എച്ച് എസ്എസ്,) അനീന (വി എം എച്ച് എം എച്ച് എസ് എസ് ആനയാംക്കുന്ന്).