Thiruvambady

പുല്ലൂരാംപാറ പള്ളിപ്പടി ഓട്ടോ സ്റ്റാൻഡ് തർക്കം പരിഹരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഓട്ടോ സ്റ്റാൻഡ്‌ അങ്ങാടിയിൽനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന തർക്കം ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും എസ്.ഐ ഇ.കെ രമ്യയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പരിഹരിച്ചു.

റേഷൻകട ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നിശ്ചിത അകലത്തിൽ പഞ്ചായത്ത് നൽകുന്ന ട്രാക്ക് ലൈനിനുള്ളിൽ പാർക്ക് ചെയ്യാനുള്ള അനുമതി നൽകിയാണ് തർക്കം തീർപ്പാക്കിയത്.

Related Articles

Leave a Reply

Back to top button