Kodiyathur

കൊടിയത്തൂരിൽ ദേവഹരിതം പച്ചത്തുരുത്ത്‌ പദ്ധതി രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത്‌ ദേവഹരിതം പച്ചത്തുരുത്ത്‌ പദ്ധതിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്നിക്കോട് ശ്രീകൃഷ്ണപുരം ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. 3 ഏക്കറോളം വരുന്ന സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബാബു പൊലുക്കുന്നത്, ആയിഷ ചേലപ്പുറത്ത്, ദേവസ്വം ചെയർമാൻ ദാമോദരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, മറ്റു ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button