Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കയുളള കലോത്സവം “വർണ്ണാത്സവം 2023” എന്ന പേരിൽ സമുചിതമായി സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവതോൻമുഖമായി വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് കരിമ്പാല ക്കുന്ന് സ്ഥിതി ചെയ്യുന്ന ബഡസ് സ്കൂൾ & ഹാബിലിറ്റേഷൻ സെൻററിലെ 30 വിദ്യാർത്ഥികൾ അടക്കം 250 ഭിന്നശേഷിക്കാർ വർണ്ണോത്സവം 2023 പങ്കെടുത്ത വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ അഷറഫ് മാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജമീല അസീസ്, വാസുദേവൻ ഞാറ്റുകാലായിൽ, സൂസൻ കേഴപ്ലാക്കൽ, റോസിലി മാത്യു, വനജാ വിജയൻ, ഷാജു ടി പി തേൻ മലയിൽ, റോസമ്മ കൈത്തുങ്കൽ, സിസിലി ജേക്കബ് കോട്ടപ്പള്ളി, ചിന്നമ്മ വായിക്കാട്ട്, ഷാജി മുട്ടത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ.,ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, ഐസിഡിഎസ് സൂപ്പർവൈസർ ഉദയ കെ. ജോയ് എന്നിവർ സംസാരിച്ചു.

നയന മനോഹരമായ വിവിധ കലാപരിപാടികൾ പങ്കെടുത്തവരും കാഴ്ചക്കാരായി എത്തുകയും ചെയ്ത മുഴുവൻ ഭിന്നശേഷി ആളുകൾക്കും ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button