Kodanchery
കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോടഞ്ചേരി: കോഴിക്കോട് റവന്യൂ ജില്ലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിൽ 17 സബ് ജില്ലയിൽനിന്നും ആൺ – പെൺ വിഭാഗങ്ങളിലായി 544 കായിക താരങ്ങൾ മാറ്റുരയ്ക്കുന്നു. സെമി ഫൈനലിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചോമ്പാലയും കൊടുവള്ളിയും തമ്മിലും, ഫറോക്കും വടകരയും തമ്മിലും, ആൺകുട്ടികളുടെ സെമിയിൽ ഫറോക്കും നാദാപുരവും തമ്മിലും, കൊടുവള്ളിയും ബാലുശ്ശേരിയും തമ്മിലും ഏറ്റുമുട്ടും.
കേരള സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി എഡ്വേർഡ് പി എം കൺവീനറായ ചടങ്ങിൽ, കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി സ്കൂൾ പി റ്റി ഏ പ്രസിഡണ്ട് ഷിജോ സ്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ സെക്രട്ടി. അനീസ് മടവൂർ, സാബു പള്ളിത്താഴത്ത്, വിപിൻ സോജൻ, സിന്ദു ഷിജോ എന്നിവർ പ്രസംഗിച്ചു.