Mukkam

മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി

മുക്കം: നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം മണാശ്ശേരി ഗവ.യു.പി സ്കൂളിലെ കുട്ടികളെക്കൊണ്ട് ഫ്ലാഷ് മോബ് കളിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനു പരാതി. ചാത്തമംഗലം സ്വദേശി ശരീഫ് മലയമ്മയാണ് പരാതി നൽകിയത്.

തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്ന റോഡിൽ ചെറിയ കുട്ടികളെ നൃത്തം ചെയ്യിപ്പിച്ച അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതി ഉയരുന്നു.

വിവിധ സ്ഥലങ്ങളിൽ നവ കേരള സദസിന്റെ ഭാഗമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിന് ബാലവകാശ കമ്മീഷൻ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button