Thiruvambady
ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ടൈനി സ്റ്റെപ് പ്രീ സ്കൂളും, എയിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ടിസോറി ടീച്ചർ ട്രെയിനിങ് സെന്ററും സംയുക്തമായിട്ടുള്ള ആർട്ട് ഫെസ്റ്റ് തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടന നിർവഹിച്ചു. ടൈനി സ്റ്റെപ് പ്രീ സ്കൂൾ & എയിം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കമർബാൻ സിറാജ് അധ്യക്ഷനായി. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുറഹ്മാൻ, പഞ്ചായത്ത് മെമ്പർ ഷൗക്കത്ത്, പി.ടി.എ പ്രസിഡന്റ് ഇംതിയാസ്, തിരുവമ്പാടി സബ് ഇൻസ്പെക്ടർമാരായ അരവിന്ദൻ,ബേബി, എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.