Kodiyathur
കൊടിയത്തൂരിൽ ഫലവൃക്ഷതൈകളും കുരുമുളകു തൈകളും വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകുതെെകളും വിതരണം ചെയ്തു. വീടുകളിൽവിഷ രഹിതമായ ഫലവൃക്ഷത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാവ്, പ്ലാവ്, പേരക്ക എന്നിവയടങ്ങിയ ഫലവൃക്ഷ തൈ യൂണിറ്റ് ആണ് വിതരണം ചെയ്തത്.
പന്നിക്കോട് കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പറത്ത്, മുൻ പ്രസിഡന്റ് വി ഷംലൂലത്ത്, ഫാത്തിമ നാസർ തുടങ്ങിയവർ സംസാരിച്ചു.