Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ചാലില്‍ പുലിയിങ്ങിയതായി നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ചാലില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍. പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആനക്കാംപൊയില്‍ പവര്‍ പ്രോജക്ടിന്റെ സെക്യൂരിറ്റി ബില്‍ഡിംഗിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.







