Thiruvambady

തിരുവമ്പാടിയിൽ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തിരുവമ്പാടി: തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളും അനധികൃതമായി കൈവശം വച്ച കേസിൽ യുവാവ് പിടിയിൽ. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സി.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

ആം ആക്ട് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കി. ഇന്നലെ വൈകിട്ട് പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആനന്ദ് രാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button