Thiruvambady
ജൽ ജീവൻ പദ്ധതി, റോഡുകളുടെ റീടാറിങ്; പ്രക്ഷോഭവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ റീ ടാർ ചെയ്യാത്തതിനെതിരെ
പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റി യോഗം തീരുമാനിച്ചു.
ഓരോ പഞ്ചായത്തിലേയും ജൽ ജീവൻ പദ്ധതിയുടെ നിയന്ത്രണച്ചുമതല അതതു ഗ്രാമ പഞ്ചായത്തിനാണെന്നിരിക്കെ- തിരുവമ്പാടി ഗ്രാമപഞ്ചായത്തു ഭരണ സമിതി കരാറുകാരനെക്കൊണ്ട് സമയബന്ധിതമായി റീ ടാറിംഗ് പൂർത്തീകരിക്കുന്നതിനു നാളിതുവരെയായി ഒരിടപെടലും നടത്തിയിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോളി ജോസഫ്, സി ഗണേഷ് ബാബു, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, പി.സി ഡേവിഡ്, കെ ഫൈസൽ, കെ.കെ നിസ്താർ തുടങ്ങിയവർ സംസാരിച്ചു.