Kodanchery
മുണ്ടൂർ റോഡിനു കുറുകേ നിർമ്മിക്കുന്ന കലുങ്ക് നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നടത്തി
കോടഞ്ചേരി : കണ്ടപ്പൻ ചാൽ അങ്ങാടിക്കു സമീപം മുണ്ടൂർ റോഡിൽ റോഡിനു കുറുകേ നിർമ്മിക്കുന്ന കലുങ്കിന്റെ നീർമാണ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് നിർവഹിച്ചു.
വാർഡ് മെമ്പർ ഏലിയാമ്മ കണ്ടത്തിൽ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, മെമ്പർമാരായ റോസമ്മ കയത്തുങ്കൽ. സൂസൺ കേഴ പ്ലാക്കൽ. ലിസി ചാക്കാ. വിൻസെന്റ് വടക്കേ മുറി, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ ജയിംസ് കിഴക്കുംകര, മാത്യു കുറൂര്, സാബു പുതുപ്പറമ്പിൽ, പാപ്പച്ചൻ കിഴക്കേകുന്നേൽ സിജു ഓത്തിക്കൽ, സന്തോഷ് അക്കരപറമ്പിൽ, ബിബിൻ പുതുപ്പറമ്പിൽ, സാബു കറുകയിൽ, രാജപ്പൻ അക്കരപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബാണ് 25 ലക്ഷം രൂപാ അനുവദിച്ചത്