Kodanchery

പതങ്കയത്ത് തൂക്കുപാലം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു

കോടഞ്ചേരി :വിനോദ സഞ്ചാര വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഈ പദ്ധതിക്ക് ആവശ്യമായ ധനവിനിയോഗം നടത്തുക. ഈ പദ്ധതിക്കായി സൂചന 1 & 2 പ്രകാരം 50 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നൽകുകയും പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ പുറപ്പെടുവിച്ചും സർക്കാർ ഉത്തരവായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിച്ച പ്രൊപ്പോസലുകളുടെ പ്രാഥമിക പരിശോധന ഇവാല്യുവേഷൻ കമ്മിറ്റി പൂർത്തികരിച്ചിട്ടുണ്ട്.

പ്രസ്തുത കമ്മറ്റി അംഗീകരിച്ച കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്ത് സമർപ്പിച്ച “ഹാങ്ങിങ് ബ്രിഡ്‌ജ്‌ അറ്റ് പതങ്കയം വാട്ടർ ഫാൾസ്” എന്ന പദ്ധതിയുടെ വിശദമായ രൂപരേഖ സൂചന പ്രകാരം കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിച്ചിരുന്നു. ആയത് വിനോദസഞ്ചാര വകുപ്പ് വിശദമായി പരിശോധിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സമർപ്പിച്ച “ഹാങ്ങിങ് ബ്രിഡ്ജ് അറ്റ് പതങ്കയം വാട്ടർ ഫാൾസ്” എന്ന പദ്ധതിക്ക് 93,37,405/- (തൊണ്ണൂറ്റി മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി നാന്നൂറ്റി അഞ്ച് രൂപ) രൂപയുടെ ഭരണാനുമതി താഴെപ്പറയുന്ന നിബന്ധനകളോട് നൽകി.

  1. പദ്ധതിയുടെ ആകെ ചെലവ് 93,37,405/- രൂപയായിരിക്കും 2. പദ്ധതിയുടെ ആകെ ചെലവിൽ വിനോദസഞ്ചാര വകുപ്പിൻ്റെ പരമാവധി വിഹിതം 50,00,000/-.

Related Articles

Leave a Reply

Back to top button