Kodanchery
തേവർ വയൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോടഞ്ചേരി: തേവർ വയൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീധരൻ നമ്പൂതിരി പാലാഞ്ചേരി ഇല്ലത്തിന്റെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചത്
പുനരുദ്ധാരണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത് ക്ഷേത്ര ശില്പി വാസു ആചാര്യയാണ്. പ്രസിഡന്റ് പി.സി സുന്ദരൻ, സെക്രട്ടറി എൻ. കെ രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 22 വർഷങ്ങൾക്ക് മുൻപാണ് ക്ഷേത്രം തേവർ വയലിൽ നിർമ്മിച്ചത്.