Kodiyathur
യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കൊടിയത്തൂർ : യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് യു.ഡി എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോഗ്രസ് പ്രസിഡൻ്റ് സുജാ ടോം മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.വൈ.എഫ് ചെയർമാൻ കെ.വി. നിയാസ് അദ്ധ്യക്ഷനായി.
അഡ്വ കെ.പി സുഫിയാൻ, ഫസൽ കൊടിയത്തൂർ , ഫൈസൽ കണ്ടാം പറമ്പിൽ, യു.പി മമ്മദ്, ബാബു പൊലുക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.വൈ.എഫ് കൺവീണർ ജംഷിദ് എരഞ്ഞിമാവ് സ്വാഗതവും എ.കെ റാഫി നന്ദിയും പറഞ്ഞു.