Thiruvambady

മാലിന്യശേഖരണകേന്ദ്രം തുടങ്ങുന്നതിനെതിരേ ബഹുജനക്കൂട്ടായ്മ

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ ആനയോട് ജനവാസകേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബഹുജനക്കൂട്ടായ്മ. പുഷ്പഗിരി സ്കൂൾ, അങ്കണവാടി, ചർച്ച്, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്ന ഇടത്താണ് മാലിന്യകേന്ദ്രം തുടങ്ങാൻ നീക്കം നടക്കുന്നത്.

നൂറുകണക്കിന് കുടുംബങ്ങൾ ഇടതിങ്ങി അധിവസിക്കുന്ന പ്രദേശത്ത് ഇത്തരമൊരു പദ്ധതി അനുവദിക്കില്ലെന്ന് ജനകീയ കൺവെൻഷൻ മുന്നറിയിപ്പ് നൽകി. പ്രദേശവാസികളുടെ എതിർപ്പ് മറികടന്നാണ് ഖരമാലിന്യസംസ്കരണകേന്ദ്രവും പൊതുശ്മശാനവും സ്ഥാപിക്കാൻ ഭൂമി വാങ്ങിയതെന്നും ഇതിനെതിരായ പരാതിയിൽ ഉടൻ തീരുമാനമാകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ജനകീയ കൺവെൻഷൻ വ്യക്തമാക്കി. ടി.സി. സെബാസ്റ്റ്യൻ അധ്യക്ഷനായി. എ.എസ്. ജോസ്, കെ.വി. ജോസഫ്, മാർട്ടിൻ പെരുമന, ജിമ്മി ജോർജ്, സിൽവി കേരാട്ടമല, വി.വി. മാണി, മാർട്ടിൻ കാവുങ്കൽ, എത്സമ്മ മാണി, ജോൺ കുരിശുങ്കൽ, പോൾ ഉറുമ്പിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button