Mukkam

സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

മുക്കം : രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് സ്ട്രീറ്റ് വിത്ത് രാഹുൽ കാമ്പയിന് തുടക്കമായി. മുക്കം അങ്ങാടിയിലാണ് പരിപാടി നടന്നത്. എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുക്കം നഗരത്തിലെ കടകളിൽക്കയറി വോട്ട് അഭ്യർഥിച്ചാണ് കാമ്പയിൻ ഉദ്ഘാടനംചെയ്തത്.

പാർലമെൻറ് യു.ഡി.വൈ.എഫ്. ജനറൽ കൺവീനർ കെ.പി. സുഫിയാൻ, സി.കെ. കാസിം, ആർ. ഷഹിൻ, വി.ടി. നിഹാൽ, വി.പി. ജലീൽ, മുഹമ്മദ് ദിശാൽ, ഷെരീഫ് വെണ്ണക്കോട്, യാസർ, അൻവർ നിഷാദ്, ലെറിൻ റാഹത്ത്, ഉമറാലി, ഹനീഫ നീലേശ്വരം എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button