Thiruvambady
ലോകാരോഗ്യദിനം ആചരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും കെ.എം.സി.ടി. നഴ്‌സിങ് കോളേജും ചേർന്ന് ലോകാരോഗ്യദിനമാചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷനായി.
കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ലിസി അബ്രഹാം, റംല ചോലക്കൽ, മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, പ്രീതി രാജീവ്, മറിയാമ്മ ബാബു, രതി, അലൻദാസ്, ടിന്റു ദേവസ്യ, സിയ സക്കറിയ, ദിയ, എൻ.വി. ഷില്ലി എന്നിവർ സംസാരിച്ചു.
ജീവതാളം പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന ഹെൽത്തി ഫുഡ്പ്ലേറ്റ് പരിപാടിയിൽ വാർഡ്തലത്തിൽ ഒന്നാംസ്ഥാനം നേടിയവർക്ക് സമ്മാനവിതരണവും നടത്തി.